Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dr. K.T. Augustine

ഡോ.​കെ.​ടി. അ​ഗ​സ്റ്റി അ​ന്ത​രി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​ഗ​​​ത്ഭ​ ബ​​​യോ​​​കെ​​​മി​​​സ്ട്രി പ്ര​​​ഫ​​​സ​​​റും പ​​​ണ്ഡി​​​ത​​​നും ക​​​വി​​​യും സാ​​​മൂ​​​ഹി​​​ക പ്ര​​​വ​​​ര്‍​ത്ത​​​ക​​​നു​​​മാ​​​യി​​​രു​​​ന്ന ഡോ.​​​കെ.​​​ടി. അ​​​ഗ​​​സ്റ്റി കു​​​ന്നേ​​​ത്തേ​​​ടം (93) അ​​​ന്ത​​​രി​​​ച്ചു.

സം​​​സ്‌​​​കാ​​​ര ശു​​​ശ്രൂ​​​ഷ​​​ക​​​ള്‍ ഇ​​​ന്ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടി​​​ന് മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് ആ​​​ര്‍.​​​വ​​​ണ്‍ ജ​​​യ്‌​​​ന​​​ഗ​​​റി​​​ലെ കു​​​ന്ന​​​ത്തേ​​​ടം വീ​​​ട്ടി​​​ല്‍നി​​​ന്ന് ആ​​​രം​​​ഭി​​​ക്കും. പി​​​എം​​​ജി ലൂ​​​ര്‍​ദ് ദേ​​​വാ​​​ല​​​യ​​​ത്തി​​​ലെ പ്രാ​​​ര്‍​ഥ​​​ന​​​ക​​​ള്‍​ക്കു​​​ശേ​​​ഷം നാ​​​ല​​​ഞ്ചി​​​റ സെ​​​മി​​​ത്തേ​​​രി​​​യി​​​ല്‍ സം​​​സ്‌​​​ക​​​രി​​​ക്കും.

പാ​​​ലാ സ്വ​​​ദേ​​​ശി​​​യാ​​​യ അ​​​ദ്ദേ​​​ഹം ബി​​​റ്റ്‌​​​സ് പി​​​ലാ​​​നി​​​യി​​​ല്‍നി​​​ന്നാ​​​ണ് ബ​​​യോ​​​കെ​​​മി​​​സ്ട്രി​​​യി​​​ല്‍ എം​​​എ​​​സ്‌​​​സി​​​യും പി​​​എ​​​ച്ച്‌​​​ഡി​​​യും ക​​​ര​​​സ്ഥ​​​മാ​​​ക്കി​​​യ​​​ത്. കേ​​​ര​​​ള സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല, നൈ​​​ജീ​​​രി​​​യ​​​യി​​​ലെ യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി ഓ​​​ഫ് മൈ​​​ദു​​​ഗു​​​രി എ​​​ന്നി​​​വ​​​യു​​​ള്‍​പ്പെ​​​ടെ സ്വ​​​ദേ​​​ശ​​​ത്തും വി​​​ദേ​​​ശ​​​ത്തു​​​മാ​​​യി നാ​​​ലു പ​​​തി​​​റ്റാ​​​ണ്ടി​​​ലേ​​​റെ​​​ക്കാ​​​ലം അ​​​ദ്ദേ​​​ഹം അ​​​ധ്യാ​​​പ​​​ന​​​ഗ​​​വേ​​​ഷ​​​ണ മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ചു.

വെ​​​ളു​​​ത്തു​​​ള്ളി ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള അ​​​ല്ലി​​​യം വ​​​ര്‍​ഗ​​​ത്തി​​​ല്‍​പ്പെ​​​ട്ട സ​​​സ്യ​​​ങ്ങ​​​ളു​​​ടെ ഔ​​​ഷ​​​ധ​​​ഗു​​​ണ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള ഗ​​​വേ​​​ഷ​​​ണ​​​ങ്ങ​​​ളി​​​ല്‍ മു​​​ന്‍​നി​​​ര​​​ക്കാ​​​ര​​​നാ​​​യി​​​രു​​​ന്നു ഡോ. ​​​അ​​​ഗ​​​സ്റ്റി. 150ല​​​ധി​​​കം ശാ​​​സ്ത്ര പ്ര​​​ബ​​​ന്ധ​​​ങ്ങ​​​ള്‍ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള അ​​​ദ്ദേ​​​ഹം 14 ഗ​​​വേ​​​ഷ​​​ക​​​ര്‍​ക്ക് പി​​​എ​​​ച്ച്ഡി​​​ക്ക് മാ​​​ര്‍​ഗ​​​നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി. 2020ല്‍ ​​​സ്റ്റാ​​​ന്‍​ഫോ​​​ര്‍​ഡ് സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല ലോ​​​ക​​​ത്തി​​​ലെ മി​​​ക​​​ച്ച ര​​​ണ്ടു ശ​​​ത​​​മാ​​​നം ശാ​​​സ്ത്ര​​​ജ്ഞ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​പ്പോ​​​ള്‍, ടോ​​​ക്‌​​​സി​​​ക്കോ​​​ള​​​ജി സൈ​​​റ്റേ​​​ഷ​​​ന്‍ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ അ​​​ദ്ദേ​​​ഹ​​​വും ഉ​​​ള്‍​പ്പെ​​​ട്ടി​​​രു​​​ന്നു.

കേ​​​ര​​​ള അ​​​ക്കാ​​​ദ​​​മി ഓ​​​ഫ് സ​​​യ​​​ന്‍​സ​​​സി​​​ന്‍റെ സ്ഥാ​​​പ​​​ക​​​രി​​​ല്‍ ഒ​​​രാ​​​ളാ​​​യ അ​​​ദ്ദേ​​​ഹം പാ​​​ലാ സെ​​​ന്‍റ് തോ​​​മ​​​സ് കോ​​​ള​​​ജ് അ​​​ലുമ്നി അ​​​സോ​​​സി​​​യേ​​​ഷ​​​നെ ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ലും സ​​​ജീ​​​വ​​​മാ​​​യി പ്ര​​​വ​​​ര്‍​ത്തി​​​ച്ചു. പൊ​​​തു​​​ജ​​​നാ​​​രോ​​​ഗ്യ സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​ല്‍ അ​​​തീ​​​വ താ​​​ത്പ​​​ര്യ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന അ​​​ദ്ദേ​​​ഹം, പൊ​​​തു​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ല്‍ പു​​​ക​​​വ​​​ലി നി​​​യ​​​ന്ത്രി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് നി​​​രാ​​​ഹാ​​​ര സ​​​മ​​​രം അ​​​നു​​​ഷ്ഠി​​​ച്ചി​​​ട്ടു​​​ണ്ട്. ഔ​​​ദ്യോ​​​ഗി​​​ക ജീ​​​വി​​​ത​​​ത്തി​​​ല്‍നി​​​ന്ന് വി​​​ര​​​മി​​​ച്ച ശേ​​​ഷ​​​വും ലേ​​​ഖ​​​ന​​​ങ്ങ​​​ള്‍, ക​​​വി​​​ത​​​ക​​​ള്‍, ച​​​രി​​​ത്ര​​​ര​​​ച​​​ന​​​ക​​​ള്‍ എ​​​ന്നി​​​വ​​​യി​​​ലൂ​​​ടെ അ​​​ദ്ദേ​​​ഹം സ​​​മൂ​​​ഹ​​​ത്തി​​​ല്‍ സ​​​ജീ​​​വ​​​മാ​​​യി ഇ​​​ട​​​പെ​​​ട്ടു. ദീ​​പി​​ക​​യി​​ൽ ഒ​​ട്ടേ​​റെ ലേ​​ഖ​​ന​​ങ്ങ​​ൾ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്.

ക​​​ട​​​പ്ലാ​​​മ​​​റ്റം കാ​​​രു​​​വേ​​​ലി​​​ല്‍ കു​​​ടും​​​ബാം​​​ഗം ആ​​​ലീ​​​സ് ആ​​​ണ് ഭാ​​​ര്യ. മ​​​ക്ക​​​ള്‍: തോ​​​മ​​​സ് അ​​​ഗ​​​സ്റ്റി​​​ന്‍ (റി​​​ട്ട. ചീ​​​ഫ് മാ​​​നേ​​​ജ​​​ര്‍, ഫെ​​​ഡ​​​റ​​​ല്‍ ബാ​​​ങ്ക്). ജോ​​​സ് അ​​​ഗ​​​സ്റ്റി​​​ന്‍, ന്യൂ​​​സി​​​ലാ​​​ൻ​​​ഡ് (മു​​​ന്‍ കൃ​​​ഷി ഓ​​​ഫീ​​​സ​​​ര്‍, കേ​​​ര​​​ള കൃ​​​ഷി വ​​​കു​​​പ്പ്), ഡോ. ​​​പോ​​​ള്‍ അ​​​ഗ​​​സ്റ്റി​​​ന്‍ (തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ആ​​​ര്‍​സി​​​സി​​​യി​​​ലെ സ​​​ര്‍​ജി​​​ക്ക​​​ല്‍ ഓ​​​ങ്കോ​​​ള​​​ജി വി​​​ഭാ​​​ഗം മു​​​ന്‍ മേ​​​ധാ​​​വി). മ​​​രു​​​മ​​​ക്ക​​​ള്‍: ജി​​​ജി (മാ​​​മ്പി​​​ള്ളി, തൃ​​​ശൂ​​​ര്‍), ഡോ. ​​​ജാ​​​സ്മി​​​ന്‍ (മാ​​​രേ​​​ട്ട്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം), ഡോ. ​​​റെ​​​ജി (ഓ​​​ലി​​​ക്ക​​​ല്‍, ഭ​​​ര​​​ണ​​​ങ്ങാ​​​നം).

 

Latest News

Corehub Up